മണ്ണാർക്കാട് തച്ചംപാറ ചൂരിയോട് പാലത്തിനടുത്ത് ഉണ്ടായ വാഹനാപകടം; ഒരാൾ മരണപ്പെട്ടു,ആറ് പേർക്ക് പരിക്ക് , യുവാവിന്റെ കാൽമുറിഞ്ഞു

 


പാലക്കാട്‌  മണ്ണാർക്കാട്: ദേശീയപാതയിൽ ചൂരിയോട് പാലത്തിന് സമീപം ബസും കാറും കൂട്ടിയി ടിച്ച് അപകടം. ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ കാൽ മുറി ഞ്ഞു. പരിക്കേറ്റവരെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർ ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന കരിങ്കല്ലത്താണി സ്വദേ ശി ചുങ്കത്ത് വീട്ടിൽ മജീദിന്റെ മകൻ മുഷ്റഫ് (19) ആണ് മരിച്ചത്. താഴേക്കോട് സ്വദേ ശികളായ നാലകത്ത് നാസിറിന്റെ മകൻ സോനു അഹമ്മദ് (20), മാളിയക്കത്തൊടി നാസറിൻ്റെ മകൻ അദിനാൻ (19), കിഴക്കേനാട് റഷീദിന്റെ മകൻ റയ്യാൻ (18), മാളിയ ക്കത്തൊടി റസാക്കിൻ്റെ മകൻ ജസീം (20), തച്ചമ്പാറ ഒറവിൽ വീട്ടിൽ സൂര്യനാരായ ണൻ്റെ മകൻ അരുൺ (24), ബസിലുണ്ടായിരുന്ന അട്ടപ്പാടി ചാവടി കാരത്തൂർ സുന്ദര ൻ്റെ മകൻ സുധീഷ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സുധീഷിന്റെ ഇടതുകാൽ മുറിഞ്ഞു. വലതുകാലിന് ക്ഷതവുമേറ്റു. ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി പെരിന്ത ൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊടൈക്കനാലിൽ നിന്നും വിനോദ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാഞ്ഞിരത്ത് വിഷുവേല കഴിഞ്ഞ് പാലക്കാട് ഭാഗത്ത് ഇന്ന് നടക്കുന്ന വിഷുവേലയിൽ പങ്കെടുക്കാൻ പോവുകയാ യിരുന്ന അട്ടപ്പാടിയിലുള്ള തമ്പോലം വാദ്യകലാകാരൻമാരാണ് ബസിലുണ്ടായിരുന്നത്. ചൂരിയോട് പാലത്തിന് അമ്പത് മീറ്റർ അടുത്തുവെച്ചായിരുന്നു അപകടം.


ഇടിയുടെ ആ ഘാതത്തിൽ വാഹനങ്ങളുടെ മുൻവശം തകർന്നു. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്ര ക്കാരുമെല്ലാം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പൊലിസ് സ്ഥലത്തെത്തി യിരുന്നു.

Post a Comment

Previous Post Next Post