ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


തിരുവനന്തപുരം  പാലോട്: പേരയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാണയം പൂരം വില്ലയിൽ ദുർഗേഷ് (24) ആണ് മരിച്ചത്. പനവൂർ ഭാഗത്ത് നിന്നും വന്ന ആട്ടോറിക്ഷയും കുടവനാട് ഭാഗത്ത് നിന്നും വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ദുർഗേഷ് ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇരുചക്ര വാഹനം ഓടിച്ചിരുന്ന പാണയം സ്വദേശി നിതിൻ, ഓട്ടോ ഡ്രൈവർ പേരയം സ്വദേശി സജീവൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.


അപകടത്തിൽ ഇരുവാഹനങ്ങളും ഭാഗീകമായി തകർന്നു. മരിച്ച ദുർഗേഷിന്റെ പിതാവ് - സുരേഷ് മാതാവ് - കലാമിനി


മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ

Post a Comment

Previous Post Next Post