പാലക്കാട് പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു

 


ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമുണ്ടായത്. ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേറ്റ ഇവർ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post