പേരാമ്പ്രയിൽ തെരുവുനായ ആക്രമണം: അഞ്ച് പേർക്ക് പരിക്ക്.

 


 കോഴിക്കോട്  പേരാമ്പ്രയിൽ തെരുവ് നായയുടെ ആക്രമണത്തില്‍ 5 പേര്‍ക്കു പരുക്കേറ്റു. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം..

പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻ്റെ സമീപത്തുംവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

പേരാമ്പ്ര പാറേന്റെ മീത്തൽ രാജൻ (60), കിഴക്കൻ പേരാമ്പ്ര കണ്ണോത്ത് അശോകൻ (50), ആവള നെല്ലിയുള്ള പറമ്പിൽ പാർത്തിവ് (17), പൈതോത്ത് കാപ്പുമ്മൽ കുമാരൻ (68), എരവട്ടൂർ പാച്ചിറ വയൽ ആദർശ് (22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈതൊത്ത് കാപ്പുമ്മൽ കുമാരനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് വിവരം.


Post a Comment

Previous Post Next Post