കോഴിക്കോട് പേരാമ്പ്ര കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു



കോഴിക്കോട്: പേരാമ്പ്ര കനാലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ആശാരി കണ്ടി വാഴയിൽ മീത്തൽ ഗംഗാധരന്റെ മകൻ യദു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30യോടെ ആശാരിമുക്ക് മാമ്പളളി കനാൽപാലം ഭാഗത്തെ കനാലിലാണ് വച്ചാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി 10.30 യോടെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് കുളിക്കുവാനായി മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു.

സുഹൃത്തുക്കളോട് നീന്തി മറുകരയിൽ എത്താമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും യദു മറുഭാഗത്ത് എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

തുടർന്ന് ഇന്ന് രാവിലെ നാട്ടുകാരും ഫയർഫോഴ്സും അക്വാഡയിറ്റിൽ ഇറങ്ങി 1 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

റവന്യൂ ഉദ്യോഗസ്ഥരും ഇറിഗേഷൻ അധികൃതർ, പേരാമ്പ്ര ഫയർഫോഴ്സ ് പെരുവണ്ണാമുഴി പോലീസ് എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post