നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്കോഴിക്കോട്: കുറ്റ്യാടി നാദാപുരം സംസ്ഥാനപാതയിൽ കല്ലാച്ചി പയന്തോങ് ഹൈടെക് കോളേജ് ജംഗ്ഷനടുത്ത് വാഹനാപകടം .

മോട്ടോർ ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാത്രി 8:15 ഓടെയാണ് അപകടം ഉണ്ടായത്.

ഹിമാലയ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം . അപകടത്തിൽ ബൈക്ക് പൂർണ്ണമായി തകർന്നു .


റോഡിലേക്ക് തെറിച്ച്‌വീണു സാരമായി പരിക്കേറ്റ യുവാക്കളെ പത്ത് മിനുറ്റിന് ശേഷം ആംബുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

കക്കട്ട് വട്ടോളി സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടതെന്നു കരുതുന്നു . കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .

നാദാപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post