ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് മൂന്ന് മരണം..59 പേർക്ക് പരുക്ക്…

 


ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കൂറ്റൻ പരസ്യബോർഡ് വീണ് മൂന്നുപേർ മരിച്ചു.59 പേർക്ക് പരിക്ക്.മുംബൈ ഘട്കോപ്പറിൽ ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.പെട്രോൾ പമ്പിന് എതിർ വശത്തുള്ള പടുകൂറ്റൻ പരസ്യബോർഡാണ് തകർന്നു വീണത്.


പമ്പിൽ എണ്ണയടിക്കാനും മറ്റുമായി എത്തിയ ആളുകളുടെ മേലെയാണ് ബോർഡ് വീണത് .ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.അതേസമയം കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post