സൗദിയിൽ സൈക്കിളില്‍ സഞ്ചരിക്കവെ പിക്കപ്പ് വാനിടിച്ച് കന്യാകുമാരി സ്വദേശികളായ രണ്ട് പേർ മരിച്ചുസൗദിയിൽ സൈക്കിളില്‍ സഞ്ചരിക്കവെ പിക്കപ്പ് വാനിടിച്ച് രണ്ട് ഇന്ത്യക്കാർ മരിച്ചു. ഹദീദിയ റോഡിലുണ്ടായ അപകടത്തിൽ കന്യാകുമാരി സ്വദേശികളായ ശ്രീകുമാര്‍, ശശികുമാര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സൈക്കിളിന് പിന്നില്‍ സ്വദേശി പൗരന്‍ ഓടിച്ച പിക്കപ് വാന്‍ ഇടിച്ചായിരുന്നു അപകടം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കെഎംസിസിസി വാദിദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സത്താര്‍ കായംകുളം, അംഗങ്ങളായ സലീം പൊരുകര, നിയാസ് കോട്ടപ്പുറം എന്നിവര്‍ രംഗത്തുണ്ട്.


Post a Comment

Previous Post Next Post