ദേശീയപാതയിൽ ഗ്ലാസ് കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു

 


കോഴിക്കോട്   കൊയിലാണ്ടി: ദേശീയപാതയിൽ വെങ്ങളം ബൈപാസ് ജംഗ്ഷനിൽ ഗ്ലാസ് കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം

കൊയിലാണ്ടി ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ലോറി നേരെയാക്കിയ ശേഷം റോഡിലേക്ക് ചിതറിയ ഗ്ലാസുകൾ മുഴുവൻ അതേ ലോറിയിൽ കയറ്റി വിട്ടു.

തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ലോറിയിലുണ്ടായിരുന്ന മുഴുവൻ ഗ്ലാസുകളും തകർന്നു റോഡിലേക്ക് ചിതറി. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്.


Post a Comment

Previous Post Next Post