ദേശീയപാതയിൽ മരം കടപുഴകി വീണു ഒരു മണിക്കൂറോളം ഗതാഗതം തടസ്സപെട്ടുമലപ്പുറം:പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽ അറവങ്കര ചീനിക്കലിൽ റോഡിനു കുറുകെ മാവ് മരം വീണു ഗതാഗതം തടസ്സപ്പെട്ടു.ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.കനത്ത മഴയിലും കാറ്റിലും മരം വീഴുകയായിരുന്നു.മരം വീഴുന്നത് കണ്ടു വാഹനങ്ങൾ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.വിവരമറിഞ്ഞു സ്ഥലത്തു എത്തിയ മലപ്പുറം അഗ്നിരക്ഷാ സേന അര മണിക്കൂറിനകം മരം മുറിച്ചു മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം എച്ച് മുഹമ്മദ്‌ അലിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ എസ് പ്രദീപ്, ടി ജാബിർ, കെ സി മുഹമ്മദ്‌ ഫാരിസ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എം ഫസലുള്ള,ഹോം ഗാർഡ് സുരേഷ് ബാബു സിവിൽ ഡിഫെൻസ് അംഗങ്ങളായ സിദ്ധീഖ്, കുഞ്ഞി മുഹമ്മദ് തുടങ്ങിയവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post