കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു; ആളപായമില്ല


കാസർകോട്: ശക്തമായ കാറ്റിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണു. ആളപായമില്ല. ഞായറാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുന്നതിന് മുമ്പ് നിരവധി ആളുകൾ പരസ്യ ബോർഡ് സ്ഥാപിച്ച കെട്ടിടത്തിന് താഴെ നടന്നു പോയിരുന്നു. കാറ്റിൽ തകരുന്നതിൻ്റെ വലിയ ശബ്ദം കേട്ടതോടെ ആളുകൾ ചിതറി ഓടുകയായിരുന്നു. അപ്പോഴേക്കും തകർന്നുവീണിരുന്നു. തലനാരിഴ വ്യത്യാസത്തിനാണ് ആളുകൾ രക്ഷപ്പെട്ടത്. നഗരത്തിൽ പരിസരത്തും മഴ പെയ്തിരുന്നു. പരസ്യ ബോർഡ് തകർന്നു വീഴുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Post a Comment

Previous Post Next Post