യുവതിയുടെ മൃതദേഹം വീടിന് സമീപമുള്ള പറമ്പിൽ കണ്ടെത്തി ; ഭർത്താവിനെ കാണാനില്ലകാട്ടാക്കട: വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട മുതിയവിളയിലാണ് സംഭവം. പേരൂർക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് രഞ്ജിത്തിനെ കാണാനില്ല. ഓട്ടോ ഡ്രൈവറാണ് രഞ്ജിത്ത്.


സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി. ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയിൽ കണ്ടത്. സംഭവം കൊലപാതകമാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്

Post a Comment

Previous Post Next Post