കുവൈത്ത് തീപിടിത്തം: മരിച്ചത് 23 മലയാളികള്‍, മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും



കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മൊത്തം 23 മലയാളികള്‍ മരിച്ചതായി സ്ഥിരീച്ചു. മരിച്ച 49 പേരില്‍ 46 പേരും ഇന്ത്യക്കാരാണ്. മൂന്നുപേര്‍ ഫിലിപ്പൈന്‍സുകാരാണ്. ഇതില്‍ 45 പേരെ തിരിച്ചറിഞ്ഞു. ഒരാളെക്കൂടി തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങള്‍ ഇന്നുതന്നെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള നടപികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഇന്ന്   രാവിലെ എട്ടരയോടെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനായി വ്യോമസേനയുടെ സി. 130ജെ ഹെർക്കുലീസ് വിമാനം കുവൈത്തി​ലേത്തി .

എല്ലാവരുടേയും മൃതദേഹം ഒന്നിച്ചു കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. നേരിട്ട് കൊച്ചിയിലെത്തിക്കുമോ അതോ ഡല്‍ഹിയില്‍ എത്തിച്ചശേഷമാണോ കൊച്ചിയിലേയ്ക്ക് എത്തിക്കുക എന്ന കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല. മൃതദേഹങ്ങള്‍ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


ഇതിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കുവൈറ്റ് യാത്ര ഉപേക്ഷിച്ചതായാണ് വിവരം. യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കേന്ദ്രസര്‍ക്കാര്‍ നല്‍കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. കേന്ദ്രമന്ത്രി കുവൈത്തില്‍ ഉണ്ടല്ലോ എന്നും ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.


കൊച്ചിയില്‍ 25 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങൾ എത്തുന്ന മുറയ്ക്ക് ബന്ധുക്കൾക്ക് കൈമാറാനുള്ള മറ്റു നടപടികളും വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.


മരിച്ചവരില്‍ ആറു പേര്‍ പത്തനംതിട്ട സ്വദേശികളാണ്. നാലുപേര്‍ കൊല്ലം സ്വദേശികളും. ഒന്‍പതുപേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഇവരില്‍ കൂടുതലും മലയാളികളെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു. ഇതിനിടെ മരിച്ച മൂന്നു മലയാളികളെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ കടലായി അനീഷ് കുമാര്‍, തിരുവനന്തപുരം ഇടവ സ്വദേശി ശ്രീജേഷ് തങ്കപ്പന്‍ നായര്‍, കൊല്ലം പെരിനാട് സ്വദേശി സുമേഷ് എസ്.പിള്ള എന്നിവരെയാണ് തിരിച്ചറിഞ്ഞത്.


*മരിച്ച മലയാളികൾ*


1. അരുൺ ബാബു (തിരുവനന്തപുരം)

2. നിതിൻ കൂത്തൂർ (കണ്ണൂർ)

3. തോമസ് ‌ഉമ്മൻ (പത്തനംതിട്ട)

4. മാത്യു തോമസ്‌‌ (ആലപ്പുഴ)

5. ആകാശ് എസ്.നായർ (പത്തനംതിട്ട)

6. രഞ്ജിത് (കാസർകോട്)

7. സജു വർഗീസ് (പത്തനംതിട്ട)

8. കേളു പൊന്മലേരി (കാസർകോട്)

9. സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം)

10. എം.പി.ബാഹുലേയൻ (മലപ്പുറം)

11. കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം)

12. ലൂക്കോസ്/സാബു (കൊല്ലം)

13. സാജൻ ജോർജ് (കൊല്ലം)

14. പി.വി.മുരളീധരൻ (പത്തനംതിട്ട)

15. വിശ്വാസ് കൃഷ്ണൻ (കണ്ണൂർ)

16. ഷമീർ ഉമറുദ്ദീൻ (കൊല്ലം)

17. ശ്രീഹരി പ്രദീപ് (കോട്ടയം)

18. ബിനോയ് തോമസ്

19. ശ്രീജേഷ് തങ്കപ്പൻ നായർ

20. സുമേഷ് പിള്ള സുന്ദരൻ

21. അനീഷ് കുമാർ ഉണ്ണൻകണ്ടി

22. സിബിൻ തേവരോത്ത് ഏബ്രഹാം

23. ഷിബു വർഗീസ്


ലഭ്യമായ 37 പാസ്‌പോർട്ട് പകർപ്പുകൾ പ്രകാരം, മരിച്ചയാൾ താഴെ പറയുന്ന സംസ്ഥാനത്തിൽ നിന്നുള്ളയാളാണ്:


കേരളം - 22

തമിഴ്നാട് - 7

കർണാടക - 1

ഹരിയാന - 1

ഒഡീഷ - 1

ഉത്തർപ്രദേശ് - 1

മഹാരാഷ്ട്ര - 1

പശ്ചിമ ബംഗാൾ - 1

ബീഹാർ - 1

ആന്ധ്രാപ്രദേശ് - 1


Post a Comment

Previous Post Next Post