ക്ഷേത്രക്കുളത്തിൽ‌ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  വൈക്കം ആറാട്ടുകുളങ്ങര കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം തിരുവഞ്ചൂർ കുന്നുംപുറത്ത് ഭാസ്ക്കരനെയാണ് (72) മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി ഭാസ്ക്കരൻ വൈക്കത്തുള്ള മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇടയ്ക്ക് ബന്ധുവീടുകളിലും പോയി താമസിക്കുന്ന പതിവുണ്ടായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് തവണക്കടവിലുള്ള അടുത്ത ബന്ധുവിന്റെ വീട്ടിൽ നിന്നും കോട്ടയത്തേക്ക് യാത്ര തിരിച്ച ഭാസ്ക്കരനെ കാണാതാവുകയായിരുന്നു.

ചൊവാഴ്ച‌ രാവിലെയോടെ മൃതദേഹം ആറാട്ടുകുളങ്ങര കുളത്തിൽ കണ്ടെത്തി.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post