കോഴിക്കോട് പുതുപ്പാടി: ബൈക്ക് കാറിലും ഓട്ടോയിലും ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. കാന്തപുരം സ്വദേശി സുഹൈല്‍ (20) ലിനാണ് പരക്കേറ്റത്. ദേശീയപാതയില്‍ മലപുറം അങ്ങാടിക്ക് സമീപം ഇന്ന് രാവിലെ 9:15 ഓടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലും പിന്നിലുണ്ടായിരുന്ന ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീണു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ ദൃശ്യം സമീപത്തെ കടയിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.