ഉള്ളാൾ ബീച്ചിൽ നാലുപേർ തിരയിൽപെട്ടു; ഒരാൾ മരിച്ചു

 


മംഗലാപുരം  ഉള്ളാൾ ബീച്ചിൽ കളിക്കുകയായിരുന്ന നാല് വിനോദസഞ്ചാരികൾ തിരയിൽപെട്ടു. ഒരാൾ മരിച്ചു. മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശ് സ്വദേശികളാണ് അപകടത്തിൽപെട്ടത്. ആന്ധ്രാപ്രദേശിലെ കൊണ്ടപുര സിരിലിംഗപള്ളി സ്വദേശി പരിമി രത്നകുമാരി (57)യാണ് മരിച്ചത്. തിങ്കളാഴ്ച്‌ച വൈകീട്ടാണ് സംഭവം. അഞ്ചു സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത്. ബീച്ചിൽ നിൽക്കവേ വലിയ തിരമാലയിൽ പെടുകയായിരുന്നു നാലുപേർ. അപ്പോൾ തന്നെ ഇത് കണ്ട നാട്ടുകാർ നാലുപേരെയും കരക്കെത്തിച്ചു. അബോധാവസ്ഥയിലായ രത്നകുമാരിയെ ഉടൻ തന്നെ ദേരളക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജൂൺ 6 നാണ് സംഘം ഹൈദരാബാദിൽ നിന്ന് യാത്ര ആരംഭിച്ചത്. മൈസൂരുവിൽ സന്ദർശനം കഴിഞ്ഞ് 7 ന് ഇന്നോവ കാറിൽ കുടകിലെത്തി. ജൂൺ 9 ന് സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഇവർ ഉള്ളാളിലെത്തിയത്.

Post a Comment

Previous Post Next Post