നിയന്ത്രണം വിട്ട കാർ കാൽ നടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി 8 പേർക്ക് പരിക്ക്വയനാട്  മാനന്തവാടി   എടവക: എടവക വെസ്റ്റ് പാലമുക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽ നടയാത്രികരായ എട്ട് പേർക്ക് പരിക്കേറ്റു. കാരക്കുനി ചെറുവയൽ ഉന്നതിയിലെ ധനേഷ് (ഒന്നര), മഞ്ഞ (58), പത്മിനി (52), സൗമ്യ (13), ചീര (45), ലിജ (18), ധന്യ (34), പാലമുക്ക് സ്വദേശി മുഹമ്മദ് റിഷാൻ (12)എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ ധന്യ, സൗമ്യ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. മഞ്ഞയ്ക്കും ഗുരുതര പരിക്കാണ്. ഇവരെയും ഉടൻ കോഴിക്കോട്ടേക്ക് കൊണ്ടു പോകും. കല്യാണത്തും പള്ളിക്കൽ മഖാം ഉറൂസിനോടനുബന്ധിച്ച് അന്നദാനം സ്വീകരിച്ച് പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. മേപ്പാടി വിംസ് ആശുപത്രിയിൽ രോഗിയെ കാണാൻ പോയി തിരിച്ചുവന്ന ഒരപ്പ് സ്വദേശി പ്രിൻസ് സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് അപകടത്തിനിടയായത്. ഉണ്ട്

Post a Comment

Previous Post Next Post