കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു

 


 

കാസർകോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം ചിറപ്പുറം ആലിൻ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകൻ കിഷോർ കുമാറാ(20)ണ് ആശുപത്രിയിൽ ചികിൽസക്കിടെ ഇന്നു ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെ കൊവ്വൽ പള്ളി ദേശീയപാതയിൽ വെച്ച് കിഷോർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ കിഷോറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹോസ്‌ദുർഗ് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തും. പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരും. വിദ്യയാണ് മാതാവ്. സഹോദരങ്ങൾ: കിരൺ, കാർത്തിക.

Post a Comment

Previous Post Next Post