പടക്ക നിർമ്മാണ ശാലയിൽ തീപിടുത്തം: നാലുപേർ മരണപ്പെട്ടു

 


ചെന്നൈ: പടക്കനിർമ്മാണശാലയ്ക്കു തീപിടിച്ചു നാലുപേർ മരിച്ചു. തമിഴ്‌നാട് വിരുദു നഗറിലെ പടക്കനിർമ്മാണശാലയിൽ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. രാവിലെ തൊഴിലാളികൾ ജോലിക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയി ലായിരുന്നു സംഭവം. മരണപ്പെട്ടവർ തൊഴിലാളികളാണെന്നു സംശയിക്കുന്നു. സാത്തൂർ പാണ്ഡവർപ്പേട്ടയിലെ ഗുരുസ്റ്റാർ ഫയർവർക്സ് കമ്പനിയുടെ പടക്കനിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്. സ്ഫോടനത്തിൽ രണ്ടു പടക്കനിർമ്മാണ യൂണിറ്റുകൾ പൂർണ്ണമായി കത്തിയമർന്നു.

Post a Comment

Previous Post Next Post