മലപ്പുറം മേൽമുറി അപകടം മരണപ്പെട്ടത് ഉപ്പയും ഉമ്മയും മോളും


മലപ്പുറം: മകളെ പ്ലസ് വണ്ണിനു ചേർക്കാൻ സ്കൂളിലേക്ക് പോകുന്നതനിടെ മൂന്നംഗ കുടുംബം വാഹനാപകടത്തിൽ മരിച്ചു. പുൽപറ്റ ഒളമതിൽ അക്കരമ്മൽ വീട്ടിൽ അഷ്റഫ് (45), ഭാര്യ സാജിദ (37), മകൾ ഫിദ (15) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ന് മലപ്പുറം മേൽമുറി മുട്ടിപ്പടിയിലാണ് അപകടം. കുടുംബം സഞ്ചരിച്ച സ്വകാര്യ ഓട്ടോറിക്ഷ പെരിന്തൽമണ്ണ ഡിപ്പോയി‍ൽനിന്ന് വള്ളുവമ്പ്രത്തെ സർവീസ് സെന്ററിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.


ഫിദയ്ക്ക് പ്ലസ് വൺ അലോട്മെന്റ് ലഭിച്ചതിനെത്തുടർന്ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ സംഭവം. അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നു. അഷ്റഫ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് എന്നാണു പ്രാഥമിക നിഗമനം. കെഎസ്ആർടിസി ബസിൽ ഡ്രൈവർ ഒഴികെ മറ്റാരും ഉണ്ടായിരുന്നില്ല. അഷ്റഫും ഫിദയും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സാജിദയെ മച്ചിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കുടുംബ യാത്രകൾക്കായി  വാങ്ങിയ ഓട്ടോയിൽ അന്ത്യയാത്ര;


ഗൾഫിലായിരുന്ന അഷ്റഫ് നാലുവർഷം മുൻമ്പാണ് പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് പ്ലമ്പിങ് , വയറിങ് ജോലികളുമായി മുന്നോട്ടുപോകുകയായിരുന്നു. ജോലിക്കാവശ്യമായ സാമഗ്രികൾ കൊണ്ടുപോകുന്നതിനും കുടുംബത്തിന്റെ യാത്രകൾക്കും വേണ്ടിയാണ് അഷ്റഫ് സ്വകാര്യ ഓട്ടോ വാങ്ങിയത്.


മറ്റു മക്കൾ: ഫഹ്മിദ, ഫൈഹPost a Comment

Previous Post Next Post