ചങ്ങനാശേരി ളായിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചുചങ്ങനാശേരി: എം.സി. റോഡിൽ ളായിക്കാട് ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി ളായിക്കാട് വടക്കേക്കര വലിയപറമ്പിൽ അബ്‌ദുൾ ഖാദറിന്റെ മകൻ മുഹമ്മദ് സുഹൈൽ (അപ്പു-26) ആണ് മരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ 12ന് ശേഷം എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട് ഭാഗത്തായിരുന്നു അപകടം.

തിരുവല്ലയിൽ നിന്നും ചങ്ങനാശേരി ഭാഗത്തെ വീട്ടിലേയ്ക്ക് വരികയായിരുന്നു മുഹമ്മദ് സുഹൈൽ. യുവാവ് സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാവ് ജുമൈലത്ത്. സംഭവത്തിൽ ചങ്ങനാശേരി പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post