കരുമലയിലെ അപകടവളവില്‍ വീണ്ടും വാഹനാപകടം….രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്അപകടങ്ങള്‍ തുടര്‍ക്കഥയായ കോഴിക്കോട്ബാലുശ്ശേരി കരുമലയിലെ വളവില്‍ വീണ്ടും വാഹനാപകടം. ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ഇതുവഴി പോകുകയായിരുന്ന കാല്‍നടയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. രാവിലെ ആറോടെയാണ് കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ കരമലയില്‍ വെച്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.


തുടര്‍ന്ന് ഗുഡ്‌സ് ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. സ്ഥലത്തെത്തിയ ഹൈവേ പൊലീസും നരിക്കുനി അഗ്നിരക്ഷാസേനയും ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ച് ഇയാളെ പുറത്തെത്തിച്ചു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സ്ഥിരം അപകടമേഖലയായ കരുമലയിലെ വളവില്‍ സമീപകാലത്തായി നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഏതാനും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നവീകരിച്ച റോഡിലൂടെ അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ കൊടുംവളവിലും വേഗത കുറക്കാത്തതാണ് അപകടം വിളിച്ചുവരുത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു

Post a Comment

Previous Post Next Post