ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുമലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട് ജസീർ ബാബുവും രണ്ടു കുട്ടികളുമാണ് സ്കൂട്ടറിലുണ്ടായിരുന്നത്.

പുക ഉയരുന്നതുകണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂട്ടർ നിർത്തിയ ജസീർ കുട്ടികളുമായി ഓടി മാറുകയായിരുന്നു. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.Post a Comment

Previous Post Next Post