സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്  ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ബസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരായ കൂട്ടാലിട പാലോളി സ്വദേശികളായ അബ്ദുല്‍സലാം കൂരിക്കണ്ടി, ബഷീര്‍ കൂരിക്കണ്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം.


ബാലുശ്ശേരിയിൽ നിന്നും പാലോളിയിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കൊയിലാണ്ടി ഭാഗത്തുനിന്നും ബാലുശ്ശേരിയിലേക്ക് വരികയായിരുന്ന അര്‍ച്ചന ബസ് ഇടിച്ചാണ് അപകടം. പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേര്‍ന്ന് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post