കോഴിക്കോട് – ബംഗളൂരു കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു..നിരവധി പേര്‍ക്ക് പരിക്ക്

 


കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post