ലോട്ടറി വിൽപ്പനക്കാരൻ ബൈക്കിടിച്ച് മരിച്ചു

 


കാസർകോട്: ലോട്ടറി വിൽപ്പനക്കാരൻ ബൈക്കിടിച്ച് മരണപ്പെട്ടു. കൂഡ, ചൗക്കി കുന്നിൽ, കെ.കെ പുറം ഹൗസിലെ വിജയൻ (59)ആണ് മരിച്ചത്. ചൗക്കി- കമ്പാർ റോഡിൽ തിങ്കളാഴ്‌ച രാത്രി എട്ടു മണിയോടെയാണ് അപകടം. കമ്പാർ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു വിജയൻ. ഇതിനിടയിൽ പിൻഭാഗത്ത് നിന്നും എത്തിയ ബൈക്കിടിച്ചാണ് അപകടം. റോഡരികിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിജയനെ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ബന്തിയോട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. അപകടത്തിൽ കാസർകോട് ടൗൺ പൊലീസ് ബൈക്കോടിച്ച ആൾക്കെതിരെ കേസെടുത്തു. ഭാര്യ: ജയന്തി. മക്കൾ: രഞ്ജിത്ത് (കാസർകോട്, ഹെഡ്പോസ്റ്റോഫീസ് ജീവനക്കാരൻ), മഞ്ജുള (കോടതി ജീവനക്കാരി, കാസർകോട്), മാലതി. മരുമക്കൾ: മായ, രതീഷ്, നികേഷ്.

Post a Comment

Previous Post Next Post