നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യാത്രികൻ റോഡിൽ 20 മീറ്ററോളം ഉരുണ്ടു പാലക്കാട്‌ : തച്ചനാട്ടുകര (കരിങ്കല്ലത്താണി): തെരുവു നായ കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായ പരിക്ക്. കോഴിക്കോട് -പാലക്കാട് ദേശീയപാതയിലെ അമ്പത്തി മൂന്നാംമൈൽ യാസ് കഫേക്ക് മുന്നിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുറുകെ ചാടിയ തെരുവുനായെ ഇടിച്ച് ബൈക്ക്' മറിയുകയായിരുന്നു.

20 മീറ്ററോളം ദൂരം റോഡിലൂടെ ഉരുണ്ടു പോയ യുവാവ്'അത്ഭുതകരമായാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഹെൽമറ്റ് വച്ചിരുന്നതിനാൽ ദുരന്തം വഴിമാറി. യുവാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post