കൂത്ത്പറമ്പ് മാനന്തേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് ; നിയന്ത്രണം വിട്ട ലോറി വർക്ഷോപ്പിലെ വാഹനങ്ങളും തകർത്തുകണ്ണൂർ   കൂത്ത്പറമ്പ് മാനന്തേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് . നിയന്ത്രണം വിട്ട ലോറി വർക്ഷോപ്പിലെ വാഹനങ്ങളും തകർത്തു മാനന്തേരി പന്ത്രണ്ടാം മൈലിൽ ഇരുചക്ര വാഹനത്തിന് പിറകിൽ ലോറി ഇടിച്ചു അപകടം.

അപകടത്തിൽ ബൈക്ക് യാത്രീകനു ഗുരുതര പരിക്ക്. ഇന്ന് രാവിലെ ആണ് സംഭവം. ചിറ്റാരിപറമ്പ് ഭാഗത്ത് നിന്നും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ബൈക്കിനു പുറകെയാണ് ലോറി ഇടിച്ചത്.

അപകടത്തിൽ കൈച്ചേരി സ്വദേശി ഷംസീറിന് ഗുരുതര പരിക്കേറ്റു. ഇയാളെകണ്ണൂരിലെസ്വകാര്യആശുപത്രി യിൽപ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിനിടയാക്കിയ ലോറി ബൈക്കിൽ ഇടിച്ച ശേഷം അടുത്തുള്ള വർക്ക് ഷോപ്പിലേക്ക് പാഞ്ഞുകയറി.സ്റ്റാർ ഓട്ടോ ഗാരെജിലെ സർവീസ് ചെയ്തു വെച്ച രണ്ട് വാഹനങ്ങൾക്കും കംപ്രെസറിനും മതിലിനും കേടുപാടുകൾ സംഭവിച്ചു.


അപകടസമയം വർക്ക് ഷോപ്പ് തുറക്കാത്തതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.

Post a Comment

Previous Post Next Post