ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ചു ഏഴ് പേർക്ക് പരുക്ക്ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ചു അപകടം ഏഴ് പേർക്ക് പരുക്ക്. ചങ്ങരംകുളത്തെ സ്വകാര്യ ബാറിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്ത് നിന്നും വന്നിരുന്ന ആനക്കര സ്വദേശികൾ സഞ്ചരിച്ച കാറും എതിർ ദിഷയിൽ നിന്നും വന്നിരുന്ന കോയമ്പത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആനക്കര സ്വദേശികളായ ആക്കില (27), അസ്‌ല (21), അൻസില (24), ആതിഫ (മൂന്നുമാസം), ഫാത്തിമ തൻഹ (7), ദാവൂദ് എന്നിവർക്കാണ് പരുക്ക് പറ്റിയത്. പരുക്ക് പറ്റിയവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഞായറാഴ്ച വൈകിട്ട് 6.45 ഓടെ ആയിരുന്നു അപകടം.

Post a Comment

Previous Post Next Post