കാക്കൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ചു അപകടം; നിരവധി പേര്‍ക്ക് പരിക്ക്


കാക്കൂർ: ബാലുശ്ശേരി - കോഴിക്കോട് റൂട്ടില്‍ കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലിൽ ഇടിച്ചു. കുറുമ്പൊയില്‍-ബാലുശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന ഇത്യാട് ചാനല്‍ 2 ബസാണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചത്. ഒരു സ്ത്രീയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേ്ക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം 

കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാക്കൂകുഴിയിൽ അയിഷ മൻസിൽ അബൂബക്കൂറിന്റെ വീടിന്റെ മതിലിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് മരങ്ങൾ മുറിഞ്ഞ് വീണു. തെങ്ങ്, മാവ് എന്നിവയാണ് മുറിഞ്ഞ് വീണത്. മുറിഞ്ഞ മരം തൊട്ടടുത്ത കടയുടെ മുകളിലേക്കാണ് പതിച്ചത്. എഎസ്ഐ കെ.കെ.ലിനീഷിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.

Post a Comment

Previous Post Next Post