പ്രതിപക്ഷ നേതാവിന്റെ വാഹനം പള്ളിക്കരയിൽ അപകടത്തി ൽപ്പെട്ടു; ആർക്കും പരിക്കില്ലകാസർകോട് : പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച കാർ ബേക്കൽ പള്ളിക്കര പൊട്രോൾ പമ്പിന് സമീപം അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട് നിന്നും കാസർകോടേക്ക് പോകുന്നതിനിടയിൽ ശനിയാഴ്ച വൈകിട്ട് 5.15-ഓടെയായിരുന്നു അപകടം.കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു വി ഡി സതീശൻ. പള്ളിക്കരയിൽവെച്ച് അദ്ദേഹം സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന പൊലീസ് എസ്കോർട്ട് ജീപ്പിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു പിന്നീട് അദ്ദേഹം മറ്റൊരു കാറിൽ യാത്ര തുടർന്നു.

Post a Comment

Previous Post Next Post