ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു. യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായിപാലക്കാട്  അട്ടപ്പാടി:  കാറിനു മുകളിൽ കൂറ്റൻ മരം വീണു. ചുരംപാതയിൽ ആനമൂളി ചെക്ക്പോസ്റ്റിന് സമീപമാണ് കാറിനു മുകളിലേക്ക് മരം പതിച്ചത്.

കാറിന്റെ മുൻവശം തകർന്നു. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.


കാറിൽ ഉണ്ടായിരുന്ന മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

Post a Comment

Previous Post Next Post