നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരിച്ചു



കോട്ടയം: ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ കോളേജ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍(19. ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു......

കോട്ടയം പെരുമ്പിക്കാട് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ രണ്ടാംവർഷ ബി.സി.എ. വിദ്യാർഥിയാണ് യാസീൻ. ജൂൺ 28-നാണ് കുറവിലങ്ങാട് കാളികാവിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയിൽ യാസീനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റിരുന്ന വിദ്യാർഥിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.


Post a Comment

Previous Post Next Post