തിരുവനന്തപുരം കാട്ടാക്കട: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് നിലത്തു വീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിരുമല എ.എം എച്ച് എസിലെ പ്ലസ് ടു വിദ്യാർത്ഥി ആയ കൊല്ലോട്, പെട്ടൻകാവ്, സൗപർണികയിൽ സതീഷിൻ്റെ മകൻ സന്ദീപ് (17 ) നാണ് പരിക്കേറ്റത്. രാവിലെ 8.25 നാണ് സംഭവം. സ്കൂളിൽ പോകാനായി സന്ദീപ് പൊട്ടൻകാവിൽ നിന്നുമാണ് ബസ് കയറിയത്. തുടർന്ന് ബസ് സ്റ്റോപ്പ് കഴിഞ്ഞ് അന്തിയൂർക്കോണം പാലം കഴിഞ്ഞ് പോകുമ്പോൾ ഡോർ തുറന്ന് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. ഇത് കണ്ട യാത്രക്കാർ വിളിച്ചു പറഞ്ഞിട്ടും ബസ് നിറുത്താതേ പോകുകയായിരുന്നു. ഉടൻ പിന്നലെ എത്തിയ മറ്റ് വാഹനയാത്രികരും നാട്ടുകാരും പിൻ തുടർന്ന് അന്തിയൂർക്കോണത്ത് തടഞ്ഞിട്ടു.
സംഭവം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേർന്ന് കുട്ടി ആശുപത്രിയിൽ എത്തിച്ചു.വിദ്യാർത്ഥിയുടെ ഇരു കൈകളിലും പരിക്ക് പറ്റി. വീഴ്ച്ചയിൽ അടിവയറിൽ മുറിവുണ്ടായതിനെ തുടർ 3 തുന്നൽ ഉണ്ട്. നാട്ടുകാർ തടഞ്ഞിട്ട ബസ് മലയിൻകീഴ് പോലീസ് എത്തി നടപടി എടുത്ത ശേഷം യാത്ര തുടരാൻ അനുവദിച്ചു.