താനൂരിൽ ടെമ്പോ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീ മരണപ്പെട്ടു


 മലപ്പുറം   താനൂർ:മൂലക്കലിൽ ടെമ്പോ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സ്ത്രീ മരണപ്പെട്ടു. ഇന്ന് വൈകീട്ട് 5മണിയോടെ താനൂർ മൂലയ്ക്കൽ വച്ച് തിരൂർ ഭാഗത്ത് നിന്ന് സ്കൂട്ടർ താനൂർ ഭാഗത്ത് നിന്ന് വന്ന ടെമ്പോ വാനിൽ ഇടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച താനൂർ ചിറയ്ക്കൽ വെരമ്പിൽ വിശ്വനാഥൻന്റെ ഭാര്യ ശ്രീലത (52) ആണ് മരണപ്പെട്ടത്. 


ഒട്ടുമ്പുറം ബദല് സ്കൂളിലെ മുൻ ടീച്ചറും ഇപ്പൊ ദേവധാർ ഹൈസ്കൂൾ FTMമാണ് ശ്രീലത


പോസ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്ക്കാരം നാളെ (വ്യാഴം) വീട്ടുവളപ്പിൽ നടക്കും 

മക്കൾ: ശ്രീശൻ, ശ്രീന, മരുമക്കൾ : അഹല്യ (കാടാമ്പുഴ), സുധീഷ് (കാടാമ്പുഴ)


അറിയിപ്പ്:

ദേവധാറിലെ ഓഫീസ് സ്റ്റാഫ് ശ്രീലതയുടെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച്

നാളെ (ജൂലൈ 4 വ്യാഴം) സ്കൂൾ അവധിയായിരിക്കുന്നതാണ്.Post a Comment

Previous Post Next Post