ചമ്രവട്ടം പെരുന്തല്ലൂര്‍ റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു

 


  ചമ്രവട്ടം പെരുന്തല്ലൂര്‍ റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചുപൊന്നാനിയില്‍ നിന്ന്‌ തിരൂരിലേക്ക്‌ പോകുന്നതിനിടെയാണ്‌ അപകടം. കാറിലെ യാത്രാ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിക്ക്‌ നിസാര പരുക്കേറ്റു. രാത്രി 9.15 ഓടെയാണ്‌ സംഭവം . പരിക്കേറ്റ ആളെ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക്‌ ശേഷം വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ്‌ തകര്‍ന്നിട്ടുണ്ട്‌.അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന്‌ ച്രമവട്ടം - പെരുന്തല്ലൂർ റോഡില്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു.

Post a Comment

Previous Post Next Post