ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണ് സംഭവം ദേശീയ പാതയിൽ ബസ് ട്രക്കുകളുമായി കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു.സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റു.ബസിന്റെ മുന്നിലും പിന്നിലുമായി ട്രക്കുകൾ വന്നിടിക്കുകയായിരുന്നു..തിരുപ്പതിയിൽ നിന്നു ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.പമനേർ, ബങ്കാരുപാലം, ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നായി പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.
തിരുപ്പതി തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ ബംഗളൂരുവിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാർ മുഴുവൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു.