ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു..മൂന്ന് പേർക്ക് പരിക്ക്…

 


 കർണാടകയിലെ യാദ്ഗിരി താലൂക്കിലെ ജിനകേര തണ്ടയിലാണ് സംഭവം.  ഇടിമിന്നലിൽ ഒരേ കുടുംബത്തിലെ നാല് പേർ മരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.മൂന്ന് പേർക്ക് പരിക്ക്.വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം.25 കാരനായ കീഷൻ ജാദവ്, 18 കാരനായ ചന്നപ്പ ജാദവ്, 27 കാരനായ സുനിഭായ് റാത്തോഡ്, 15 കാരനായ നീനു ജാദവ് (15) എന്നിവരാണ് മരിച്ചത്.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തിൽ യാദ്ഗിരി റൂറൽ പോലീസ് സ്‌റ്റേഷൻ അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post