തൃശ്ശൂർ വാടാനപ്പള്ളി: വാടാനപ്പള്ളി സെന്ററിൽ ബസ്സിടിച്ച് കാൽ നട യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് പരിക്ക്. വാടാനപ്പളളി ഫാൻസി റോഡ് വെള്ളാകുളത്ത് താമസിക്കുന്ന മാങ്ങൻ ഹൗസിൽ പ്ലൻസി (20)നാണ് പരിക്കേറ്റത്. വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. നാട്ടിക എൻ.എൻ കോളേജ് വിദ്യാത്ഥിയായ പ്ലൻസി റോഡരികിലൂടെ നടന്ന് വരുബോൾ തൃപ്രയാറിൽ നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കിരൺ ബസ്സ് വിദ്യാർത്ഥിനിയെ ഇടിച്ചിടുകകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ പ്ലൻസിയെ വാടാനപ്പളളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂരിലെ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു