കോഴിക്കോട് താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം .ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും .താമരശ്ശേരിയിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് .ചുങ്കത്ത് വച്ചാണ് അപകടം ഉണ്ടായിരിക്കുന്നത് .അപകടകാരണം വ്യക്തമല്ല വാഹനങ്ങളുടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു എന്ന് ഡ്രൈവർമാർ പറഞ്ഞു.അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപെട്ടു