മലപ്പുറം : ഒതളൂര്‍ സ്വദേശിയായ യുവാവിനെ ചങ്ങരംകുളം കോക്കൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒതളൂര്‍ സ്വദേശി മണിയാറംകുന്നത്ത് ഷംസുദ്ധീന്‍ (29) ആണ് മരിച്ചത്. കോക്കൂരിലുള്ള സുഹൃത്ത് വിഷ്ണുവിന്റെ വീട്ടിൽ ഷംസുദ്ധീനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷ്ണുവും അച്ചന്‍ വിജയനും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
ബുധനാഴ്ച ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് രാത്രിയോടെ തിരിച്ച് വന്നപ്പോഴാണ് ഷംസുദ്ധീനെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. കുവൈറ്റില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി വന്നിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും