തിരുവനന്തപുരം വാമനപുരത്ത് യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി .വി എൻ നിവാസിൽ വിപിൻ (36)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ റൂമിനുള്ളിലാണ് കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിപിനെ കണ്ടെത്തിയത്. ശ്വാസ സംബന്ധമായും അപസ്മാരത്താലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളാണ് വിപിനെന്നും പൊലീസ് പറയുന്നു.