ഭാരതപ്പുഴയിൽ കുളിക്കാനിറങിയ വയോധികൻ ഒഴുക്കിൽപ്പെട്ടു മരണപ്പെട്ടു



 കുറ്റിപ്പുറം ഹൈസ്ക്കുൾ ഭാഗത്തെ ചങ്ങണക്കടവിലാണ് ഇന്ന് (വെള്ളി ) വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം കുറെ കാലമായി കുറ്റിപ്പുറത്തും പരിസരത്തും ആക്രികച്ചവടുമായി കാണപ്പെടുന്ന " അസി " എന്ന് വിളിക്കപ്പെടുന്ന കൂട്ടായി / പരപ്പനങ്ങാടി സ്വദേശിയെന്ന് കരുതപ്പെടുന്നയാളാണ് ഒഴുക്കിൽ പെട്ട് മരണപ്പെട്ടത്. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഹൈസ്കൂൾ കടവിൽ നിന്നും കണ്ടെടുത്ത മൃതദേഹം കരക്കെത്തിച്ച്. നാട്ടുകാരും റഫീക്ക് മണിയും റഷീദ് കുറ്റിപ്പുറവും എല്ലാം ചേർന്നു മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 


ഇദ്ദേഹത്തിന്റെ സ്വദേശം കൂട്ടായി/ താനൂര്/ പരപ്പനങ്ങാടിക്കടുത്ത് എവിടെയോ ആണെന്നാണ് അറിവ്. ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ 

കുറ്റിപ്പുറം പോലീസ് സ്റ്റേഷനു മായോ 0494 268250 റഫീക്ക് മണി 9895958336 റഷീദ് കുറ്റിപ്പുറം 94968 78590 എന്നിവരുമായോ ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു.


Post a Comment

Previous Post Next Post