തിരുവനന്തപുരം: ബൈക്ക്നിയന്ത്രണം വിട്ട് ക്ഷേത്ര മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.
ഒറ്റശേഖരമംഗലം വാളികോട് അനി ഭവനിൽ അനിൽകുമാറാണ് (39) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മകനെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ അക്ഷിത(32), മകൻ ആദിദേവ്(9) എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകീട്ട് 3.30 ഓടെ കാട്ടാക്കട മണ്ഡപത്തിൻകടവ് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് ആമച്ചൽ തൃക്കാഞ്ഞിരപുരം ക്ഷേത്ര മതിലിൽ ഇടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മകനെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ അക്ഷിത(32), മകൻ ആദിദേവ്(9) എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒറ്റശേഖരമംഗലം പോസ്‌റ്റോഫീസിലെ താൽക്കാലിക ജീവനക്കാരനാണ് അനിൽകുമാർ