കണ്ണൂർ: താഴെ ചൊവ്വയില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ ഭക്ഷണ പലഹാര നിർമ്മാണ കടയില്‍ വൻ അഗ്നിബാധ. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.
താഴെ ചൊവ്വ കണ്ണൂർ ബസ് സ്റ്റോപ്പിനരികിലുള്ള ഹോട്ടല്‍ ഗോള്‍ഡൻ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തമുണ്ടായത്.
ഈ സമയം രണ്ടു ജീവനക്കാർ സ്ഥാപനത്തിനകത്തു നിന്നും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു സമീപത്തെ സച്ചിദാനന്ദ ഫയർവർക്സിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യുഷനറുകള്‍ കൊണ്ടുവന്നാണ് നാട്ടുകാർ തീഭാഗികമായി അണച്ചത്. തുടർന്ന് കണ്ണൂരില്‍ നിന്നെത്തിയ ഫയർഫോഴ്സ് തീ പൂർണമായും അണച്ചു. ഇരിട്ടി സ്വദേശിയായ ബോബിയുടെ ഉടമസ്ഥതയിലുള്ളതാണ് പലഹാര നിർമ്മാണ കട.