ടാങ്കർ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

 


കോഴിക്കോട്   എലത്തൂർ: കോരപ്പുഴ പാലത്തിൽ ടാങ്കർ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പിക്കപ്പ് ലോറി ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. എച്ച്.പി സിലിണ്ടറുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കറും കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് അരമണിക്കൂറോളം പാലത്തിൽ വൻ ഗതാഗതകുരുക്കായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എലത്തൂർ പോലീസും നാട്ടുകാരും ചേർന്ന് രണ്ട് വാഹനങ്ങളും പാലത്തിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

നിലവിൽ കോരപ്പുഴ മുതൽ കാട്ടിലപീടിക വെങ്ങളം ഭാഗത്തേക്കും എലത്തൂർ ഭാഗത്തേക്കും ഗതാഗതകുരുക്കാണ്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post