തിരുവനന്തപുരം വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ സ്വദേശി അതുൽ ദേവ്(24) ആണ് പിടിയിലായത്.വെള്ളറട കോവില്ലൂർ കലുങ്കുനട സ്വദേശി സുരേഷ് കുമാർ (54) കൊല്ലപ്പെട്ട കേസിലാണ് അതുൽ ദേവ് പിടിയിലായത്.
സെപ്റ്റംബർ 7 നാണ് കലുങ്കു നടയിൽ റോഡ് മുറിച്ച് കടക്കവേ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് സുരേഷ് റോഡിൽ വീണത്.തുടർന്ന് ബൈക്കിൽ നിന്നിറങ്ങിയ പ്രതി പരിക്കേറ്റയാളെ സമീപത്തു തന്നെയുള്ള സുരേഷിൻ്റെ വീട്ടിൽ കിടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.മുറിയിൽ നിന്നും ദുർഗന്ധം വമിച്ചപ്പോൾ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം സുരേഷിന്റെ കണ്ടെത്തിയത്. തുടർന്ന് സുരേഷിൻ്റെ വീടിനു സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.