പാചകവാതകം ചോർന്നു; ദമാമിലെ ഫ്ലാറ്റിൽ പൊട്ടിത്തെറി, മൂന്നു പേർ മരണപ്പെട്ടു ഇരുപത് പേർക്ക് പരിക്ക്



ദമാം: സൗദി അറേബ്യയിലെ ദമാമിലെ അൽനഖീൽ ഡിസ്ട്രിക്ടിൽ ഫ്ലാറ്റിൽ പാചകവാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു.

ഇരുപത് പേർക്ക് പരുക്കേറ്റു. വാടകയ്ക്ക് നൽകുന്ന ഫർണിഷ്ഡ് അപാർട്ട്മെന്റുകൾ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് സ്ഫോടനമുണ്ടായത്.

പരുക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.


പാചക വാതക ചോർച്ചയെ തുടർന്നാണ് ഫ്ലാറ്റിൽ സ്ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.

പരുക്കേറ്റവരെ മെഡിക്കല്‍ ടവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ഫ്ലാറ്റിന്റെ ഭിത്തി തകര്‍ന്ന് ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു 

Post a Comment

Previous Post Next Post