ഊട്ടി : കനത്തമഴയെ തുടർന്ന് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കൂനൂരിൽ മലയാളി അധ്യാപിക മരിച്ചു. പാലക്കാട് രാമശ്ശേരി സ്വദേശിനിയും കൂനൂരിൽ സ്വകാര്യ സ്കൂൾ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ് മരിച്ചത്.
ജയലക്ഷ്മി വീട്ടിനുള്ളിലെ വെള്ളം പുറത്തേക്ക് കളയാൻ ശ്രമിക്കുമ്ബോൾ മുന്നിലുള്ള മൺതിട്ട ഇടിഞ്ഞു വിഴുകയായിരുന്നു. ജയലക്ഷ്ി ഉള്ളിലകപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകൾ ശ്രമിച്ച് ജയലക്ഷ്മിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. വീട്ടിനുള്ളിൽ അകപ്പെട്ട രവീന്ദ്രനാഥിനെയും രണ്ട് കുട്ടികളെയും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുറത്തേക്കെത്തിച്ചു. ഇവർക്ക് കാര്യമായ പരിക്കുകളില്ല
കാർത്തിക ബാലൻ്റെയും പത്മജ റാണിയുടെയും മകളാണ് ജയലക്ഷ്മി. സഹോദരങ്ങൾ: സുബ്രഹ്‌മണ്യൻ, കതിർവേലു (ഇരുവരും ബെംഗളൂരു). സംസ്കാരം ഊട്ടിയിൽ നടത്തി. തമിഴ്‌നാട് നിയമസഭ ചീഫ് വിപ്പ് കെ. രാമചന്ദ്രൻ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. ജയലക്ഷ്മിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാരിന്റെ ധനസഹായമായി നാലു ലക്ഷം രൂപ കൈമാറി.