പട്ടാമ്പി പെരിന്തൽമണ്ണ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഒരു കുടുംത്തിലെ 2 പേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു ചങ്ങരംകുളം കോക്കൂര്‍ സ്വദേശികളായ മാളിയേക്കല്‍ ആയിഷ(76) മരുമകൾ സജ്ന(43) എന്നിവരാണ് മരിച്ചത്. സജ്നയുടെ ഭര്‍ത്താവ് അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയോടെ ആണ് അപകടം. ഇവര്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. സജ്ന അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം. ആയിഷയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..